Get Updates
Get notified of breaking news, exclusive insights, and must-see stories!

203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

Air India cancels flights from Kerala due to crew shortage
കൊച്ചി: സംസ്ഥാനത്തുനിന്ന് അടുത്ത ആഴ്ചമുതല്‍ ഒക്‌ടോബര്‍ അവസാനം വരെയുള്ള 203 വിമാനങ്ങള്‍ ജീവനക്കാരുടെ കുറവുമൂലം എയര്‍ ഇന്ത്യ റദ്ദാക്കി. വിമാനക്കമ്പനിയുടെ നടപടി ടിക്കറ്റെടുത്ത് യാത്രയ്ക്ക തയാറായിരുന്ന 45000ല്‍പ്പരം യാത്രക്കാരെ വലച്ചു.

കോഴിക്കോട്ടുനിന്നുള്ള 73ഉം തിരുവനന്തപുരത്തുനിന്നുള്ള 74ഉം കൊച്ചിയില്‍നിന്നുള്ള 56ഉം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയില്‍ ടിക്കറ്റെടുത്തിരുന്നവര്‍ക്ക് തങ്ങളുടെ തന്നെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം മുഴുവന്‍ തുകയും മടക്കിനല്‍കുമെന്നും കമ്പനി പറയുന്നു. അതേ സമയം മാസങ്ങള്‍ക്ക് മുമ്പ് 5000 മുതല്‍ ഏഴായിരം രൂപ വരെ നല്‍കി എടുത്ത ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ നാലിരട്ടി തുക നല്‍കിയാലും കിട്ടാത്ത അവസ്ഥയാണ്.

കാബിന്‍ ജീവനക്കാരുടെ കുറവുമൂലമാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. അബുദബി, ഷാര്‍ജ, മസ്‌കറ്റ്, ദുബയ് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+