പണത്തിനായിതര്‍ക്കം:യുവാവിന്റെ ചെവി കടിച്ചുമുറിച്ചു
എടത്വ(ആലപ്പുഴ): കച്ചവടം നടത്തിയതില്‍ കിട്ടാനുള്ള ബാക്കി തുകയുടെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന്റെ ചെവി കടിച്ചെടുത്തു.
പച്ചക്കറി വാങ്ങിയ വകയില്‍ കിട്ടാനുള്ള രൂപ തിരിച്ചു കിട്ടാത്തതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പച്ചക്കറി മൊത്തവ്യാപാരി സംഘമായി എത്തി ചില്ലറ വില്പന നടത്തുന്ന യുവാവിന്റെ ചെവി കടിച്ചു മുറിയ്ക്കുകയായിരുന്നു.
എടത്വ ജംഗ്ഷനില്‍ പച്ചകറി കച്ചവടം ചെയ്യുന്ന ചെക്കിടിക്കാട് ഒറ്റാറയ്ക്കല്‍ ജോമോന്‍ ജോസഫിന്റെ ചെവിയാണ് കഴിഞ്ഞ ദിവസം രാത്രി ഏഴോടെ കടിച്ചു മുറിച്ചത്.
പൊടിയാടിയിലുള്ള പച്ചക്കറി മൊത്തവ്യാപാരിയില്‍നിന്നു പച്ചക്കറി വാങ്ങിയ വകയില്‍ കൊടുക്കാനുള്ള 3,200 രൂപയ്ക്കുവേണ്ടി ഓട്ടോയിലെത്തിയ സംഘവും ജോമോനുമായി വാക്കേറ്റം ഉണ്ടാവുകയും ഇടത്തെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു.
ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓട്ടോക്കാരും നാട്ടുകാരും ചേര്‍ന്നു പിടികൂടി എടത്വ പോലീസില്‍ ഏല്‍പിച്ചു.












Click it and Unblock the Notifications