ഗോകുലം ഗോപാലനെ അറസ്റ്റു ചെയ്തു

പോളിങ് ഏജന്റുമാരെ വരണാധികാരി അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍മവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. എസ്എന്‍ കോളജിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി.
ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താലാണ് ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചത്.
എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുപ്പ് നടത്താനാണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് ഗോകുലം ഗോപാലന്‍ ആരോപിച്ചു. ധര്‍മവേദിയുടെ പ്രകടനത്തിനു മുമ്പ് വെള്ളാപ്പള്ളി നടേശന്റെ ഫ്‌ളക്‌സുകളും ബാനറുകളും വലിച്ചുകീറുകയും പ്രകോപനപരമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 9510 വോട്ടര്‍മാരാണ് യോഗഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications