ലോട്ടറി: വിഎസുമായി സംവാദത്തിന് തയാറെന്ന് ചാണ്ടി

ലോട്ടറി വിഷയത്തിലെ പരസ്യസംവാദത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തയാറാകുമെങ്കില്‍ താനും സംവാദത്തില്‍ പങ്കെടുക്കുമെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി.
ധനമന്ത്രി പങ്കെടുക്കുന്ന സംവാദത്തില്‍ യൂഡിഎഫില്‍ നിന്നു പ്രതിനിധിയെ അയയ്ക്കും. ധനമന്ത്രി തോമസ് ഐസക് തന്റെ നിലപാട് ആദ്യം സ്വന്തം പാര്‍ട്ടിയെ ബോധ്യപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതുവരെ ജെഎസ്എസ് യുഡിഎഫില്‍ ഒരു പ്രശ്‌നവും ഉന്നയിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുമ്പും ജെഎസ്എസ് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications