മുസ്ലീങ്ങള്‍ ക്ഷമിച്ചാല്‍ ജോസഫിനെ തിരിച്ചെടുക്കും

വിവാദമുണ്ടാകുമെന്നറിഞ്ഞിട്ടും മതനിന്ദയുള്ള ചോദ്യപേപ്പര്‍ പിന്‍വലിക്കാത്തതുകൊണ്ടാണ് പ്രൊഫസര്‍ ടി.ജെ. ജോസഫിനെ പിരിച്ചുവിട്ടതെന്നും ് മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു.
മുസ്ലിം സമുദായമാണ് പ്രൊഫസറോടു ക്ഷമിക്കേണ്ടത്. സമുദായമോ കോടതിയോ ആവശ്യപ്പെട്ടാല്‍ നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കും. അധ്യാപകന് കോടതിയെ സമീപിക്കാനുള്ള പൂര്‍ണ അധികാരമുണ്ട്-മാനേജ്‌മെന്റ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോളെജിലെ മലയാളം അധ്യാപകനായിരുന്ന ജോസഫിനെ സെപ്റ്റംബര്‍ ഒന്നുമുതല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കാണിച്ച് മാനേജ്‌മെന്റ്‌റ് നോട്ടീസ് അയച്ചത്. മാനേജ്‌മെന്റ് തീരുമാനം അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് ജോസഫ് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications