രണ്ടുവയസ്സുകാരന്‍ അല്‍ഡി പുകവലി നിര്‍ത്തി

സുമാത്രയില്‍ നിന്നുള്ള അല്‍ഡി റിസാല്‍ എന്ന രണ്ടുവയസ്സുകാരന്റെ പുകവലി ശീലം ലോകമൊട്ടാകെ ശ്രദ്ധിച്ച ഒന്നായിരുന്നു.
പ്രതിദിനം രണ്ടു പാക്കറ്റ് സിഗരറ്റ് വലിച്ചിരുന്ന കുട്ടി ഇപ്പോള്‍ പുകവലിയില്‍ നിന്നും തീര്‍ത്തും മുക്തനാണെന്ന് അവനെ ചികിത്സ ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.
18 മാസം പ്രായമായപ്പോള്‍ റിസാലിന് പിതാവു തന്നെയാണ് ആദ്യം സിഗരറ്റ് നല്‍കിയത്. പിന്നീട് അവന്‍ സ്ഥിരം പുകവലിച്ചു തുടങ്ങി.
സിഗരറ്റ് കിട്ടാതെ വന്നാല്‍ ബഹളമുണ്ടാക്കുമായിരുന്ന കുട്ടിയ്ക്ക് പിന്നീട് അത് വാങ്ങിനല്‍കുകയല്ലാതെ വീട്ടുകാര്‍ക്ക് മറ്റുവഴികളില്ലായിരുന്നു.
ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് ലോകമൊട്ടുക്കുമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതറിഞ്ഞ സെറ്റോ മുളായതി എന്ന മനഃശാസ്ത്രജ്ഞന്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മറ്റു കുട്ടികളുമായി കളിക്കാനും ഇടപഴകാനും അവനെ പഠിപ്പിച്ചു. ഇപ്പോള്‍ അവന്‍ സിഗരറ്റിന് വാശിപിടിക്കാറില്ലെന്ന് മുളായതി പറഞ്ഞു.












Click it and Unblock the Notifications