12 ബ്രാ അകത്താക്കിയ നായ രക്ഷപ്പെട്ടു

കുറച്ചൊന്നുമല്ല, പന്ത്രണ്ടോളം ബ്രേസിയറുകളാണ് മോളി അകത്താക്കിയത്. നായയുടെ ശരീരഭാരം അമിതമായി വര്‍ദ്ധിച്ചതോടെ ഉടമസ്ഥര്‍ ഡോക്ടറെ സമീപിയ്ക്കുകയായിരുന്നു. നന്നായി ഭക്ഷണം കഴിച്ചിരുന്ന മോളി അടുത്ത കാലത്തായി ഭക്ഷണത്തോട് അത്ര പ്രിയം കാണച്ചിരുന്നില്ല.
തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ ഡോക്ടര്‍മാരാണ് ഞെട്ടിയത്. മോളി ശാപ്പിട്ട ബ്രേസിയറുകളുടെയെല്ലാം ക്ലിപ്പുകള്‍ എക്‌സ റേയില്‍ വ്യക്തമായി തെളിഞ്ഞു കാണാമായിരുന്നു. ശസ്ത്രക്രിയ നടത്തി പുറത്തെടുത്തില്ലെങ്കില്‍ നായയുടെ ജീവന്‍ അപകടത്തിലാവുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പും നല്‍കി.
മോളിയുടെ വയറ്റില്‍ നിന്നും അഞ്ച് കിലോയോളം തുണിയാണ് ഓപ്പറേഷനിലൂടെ പുറത്തെടുത്ത്. മൂന്ന് മാസത്തോളം ഇവയ്ക്ക് പഴക്കമുണ്ടായിരുന്നുവത്രേ. എന്തായാലും വളര്‍ത്തുമൃഗത്തെ അശ്രദ്ധമായി പരിപാലിച്ചതിന് മോളിയുടെ ഉടമസ്ഥരായ സ്റ്റുവര്‍ട്ടിനും റെബേക്കയ്ക്കും കോടതി 100 പൗണ്ട് പിഴ വിധിച്ചു.
ഇതിന് പുറമെ അഞ്ച് വര്‍ഷത്തേക്ക് മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തി. മോളിയെ പുതിയ ഉടമസ്ഥര്‍ക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. ലിങ്കണ്‍ഷെയറിലെ പുതിയ ഉടമസ്ഥരുടെ പക്കലുള്ള മോളി ഇപ്പോള്‍ ആരോഗ്യവതിയാണ്.












Click it and Unblock the Notifications