നേപ്പാള്‍ എംപിമാരെ ചാക്കിടാന്‍ ചൈനീസ് പണം

500 കോടി നേപ്പാള്‍ രൂപയുടെ സഹായം തേടിയതിന്റെ ഓഡിയോ ടേപ്പുകള്‍ പുറത്തുവന്നതോടെ ഇത് നേപ്പാള്‍ രാഷ്ട്രീയത്തില്‍ വന്‍വിവാദമായി കഴിഞ്ഞു.
ആരോപണം ചൈനയും മാവോവാദികളും നിഷേധിച്ചെങ്കിലും 20 മിനിറ്റ് നീളുന്ന സംഭാഷണം ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാവോവാദി നേതാവ് കൃഷ്ണ ബഹാദുര്‍ മഹാരയാണ് ചൈനീസ് സാമ്പത്തിക സഹായം തേടിയത് . രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പലതവണ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
ഞായറാ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാവോവാദികള്‍ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ 50 എംപിമാരുടെ കൂടി പിന്തുണ വേണം. 15 എംപിമാരെ വശത്താക്കാനായിട്ടുണ്ടെന്ന് മാവോവാദി നേതാവ് പറയുന്നതായി ഓഡിയോ ടേപ്പുകളിലുണ്ട്.












Click it and Unblock the Notifications