പാര്‍ട്ടി സംഘങ്ങള്‍ക്ക് ഭീഷണിയുമായി കെവി തോമസ്
കൊച്ചി: എല്ലാവിധ കുതന്ത്രങ്ങളും കാണിച്ച് സഹകരണ സംഘങ്ങള്‍ സ്വന്തം വരുതിയില്‍ നിറുത്തുന്ന വിവിധ പാര്‍ട്ടികള്‍ക്ക് ഇതാ ഒരു ഭീഷണി വരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രം അംഗത്ത്വം നല്‍കിയും തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടി ചായ്വുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിയ്ക്കാതെയും ഒക്കെയാണ് കേരളം എങ്ങും സഹകരണ സംഘങ്ങള്‍ വിവിധ പാര്‍ട്ടികള്‍ സ്വന്തം അധികാരത്തിന് കീഴില്‍ സൂക്ഷിയ്ക്കുന്നത്.
ഇങ്ങനെ വിവധ പാര്‍ട്ടികള്‍ ജനാധിപത്യ സ്വഭാവം വളരെ കുറവായി നടത്തുന്ന സഹകരണ സംഘങ്ങളില്‍ നടക്കുന്ന അഴിമതിയ്ക്കും കുറവില്ല.
എന്തായാലും സഹകരണ സംഘങ്ങളുടേയും സഹകരണ സ്ഥാപനങ്ങളുടേയും തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഒരു സ്വതന്ത്ര ഏജന്‍സി രൂപീകരിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുകയാണ്. കേന്ദ്ര സഹകരണ വകുപ്പ് സഹ മന്ത്രി കെ.വി. തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളത്തെ പിറവം റൂറല്‍ സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അന്തര്‍ സംസ്ഥാന വിവിധോല്‍പന്ന വിപണന സഹകരണ സംഘമായ നാഫെഡിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇത് പറഞ്ഞത്. പക്ഷേ കേരളത്തിലെ സിപിഎം നേതൃത്ത്വത്തിലുള്ള സഹകരണ സംഘങ്ങളും മന്ത്രിയുടെ മനസ്സില്‍ ഉണ്ടായിരിയ്ക്കണം. ഈ സംഘങ്ങള്‍ നേരേ നടന്ന് പോകുന്നതില്‍ മന്ത്രിയ്ക്ക് വിഷമമുണ്ടെന്ന് തോന്നുന്നു. ഇത് വ്യംഗ്യത്തില്‍ മന്ത്രി സൂചിപ്പിയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തില്‍ അമിതമായ രാഷ്ട്രീയവത്കരണം നടക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പരിദേവനം.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications