കളിയാക്കല്‍: വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

നാമക്കല്ലിലെ തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയാണ് ആത്മഹത്യ ചെയ്തത്.
ഇംഗ്ലീഷില്‍ സംസാരിയ്ക്കാന്‍ വശമില്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്തിരുന്ന ആണ്‍കുട്ടികള്‍ സ്ഥിരമായി കളിയാക്കുമായിരുന്നുവത്രേ.
പെണ്‍കുട്ടിയുടെ പിതാവ് കൂലിപ്പണിക്കാരനാണ്. ഗ്രാമത്തിലെ സ്‌കൂളില്‍ നിന്നും ഉന്നത മാര്‍ക്കോടെ പാസായതിന് ശേഷമാണ് വിദ്യാര്‍ത്ഥിനി എഞ്ചിനീയറിങ് പഠിയ്ക്കാനെത്തിയത്.
സഹപാഠികള്‍ കളിയാക്കുന്നുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ കോളെജിലേക്ക് കൂടെ വരാമെന്ന് പറഞ്ഞെങ്കിലും വിദ്യാര്‍ത്ഥിനി സമ്മതിച്ചിരുന്നില്ല. ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications