Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറന്മുള വിമാനത്താവളം: വിഎസ് ഇടഞ്ഞ് തന്നെ

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തെക്കുറിച്ച് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയാണ്. ''മണ്ണിട്ട് നികത്തിയ പാടത്തിന് പകരം സ്ഥലം കമ്പനി സര്‍ക്കാരിന് നല്‍കണം, അതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ല'' വിമാനത്താളത്തിനായി നല്‍കിയ അനുമതിയില്‍ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് അനുവദിയ്ക്കരുതെന്ന ഉപാധി മന്ത്രിസഭ വച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

വയലുകള്‍ നികത്തരുതെന്ന മുഖ്യമന്ത്രിയുടെ പൊതു നിലപാടില്‍ നിന്ന് വ്യത്യാസമില്ലെന്നതാണ് ഇത് നല്‍കുന്ന സന്ദേശം. മുഖ്യമന്ത്രിയുടെ ഈ നിലപാട് ആറന്മുള വിമാനത്താവള പദ്ധതി മുന്നോട്ട് പോകുമോയെന്ന് തന്നെ സംശയം ഉണ്ടാക്കുന്നതാണ്. എന്നാല്‍ മന്ത്രിസഭയിലെ പിണറായി വിഭാഗക്കാര്‍ക്ക് പദ്ധതിയോട് എതിര്‍പ്പില്ല. മന്ത്രിസഭയില്‍ വിഷയം വന്നപ്പോള്‍ വ്യവസായ വകുപ്പ് മന്ത്രി വയല്‍ നികത്താന്‍ ഇളവ് നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് പിണറായി പക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. കിനാലൂരില്‍ അവര്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും അവര്‍ക്ക്.

കായല്‍ നികത്താനുള്ള പദ്ധതിയായ മെത്രാന്‍ കായല്‍ പദ്ധതിയിലും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. ''മെത്രാന്‍ കായല്‍ പദ്ധതി നടക്കില്ല, അതിന് അനുമതി നല്‍കിയിട്ടില്ല'' എന്നായിരുന്നു മുഖ്യമന്ത്രി സെപ്തംബര്‍ നാല് ശനിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാടിനോട് സിപിഐ യോജിയ്ക്കുന്നുണ്ട്.

എന്തായാലും വിമാനത്താവളം പണിയാനായി തയാറായിരിയ്ക്കുന്ന കമ്പനിയ്ക്ക് ഒരു കാര്യം ആശ്വസിയ്ക്കാം. 2011 മേയില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഐക്യ ജനാധിപത്യ മുന്നണി ആണ് അധികാരത്തില്‍ വരുന്നെങ്കില്‍ അവര്‍ നെല്‍വയല്‍ നികത്താനായി അനുമതി നല്‍കുമെന്ന് വേണം അനുമാനിയ്ക്കാന്‍. അല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വരുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ വേണ്ട ഇളവുകള്‍ അവര്‍ക്ക് ഉറപ്പായും ലഭിയ്ക്കും. എന്തായാലും അച്ചുതാനന്ദന് മേല്‍കൈയുള്ള ഒരു സംസ്ഥാന സര്‍ക്കാരാവില്ല അടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ വിമാനത്താവളത്തിനായി വയല്‍ നികത്താന്‍ ഇളവ് ലഭിയ്ക്കാന്‍ വിഷമം ഉണ്ടാവില്ല.

പക്ഷേ പദ്ധതി കുറച്ച് കാലത്തേയ്ക്കെങ്കിലും പ്രശ്നങ്ങള്‍ കാരണം മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാവും എന്നത് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനകളോടെ ഉറപ്പായി. 2011 ഒടുവില്‍ വിമാനത്താവളെ ഭാഗികമായി പ്രവര്‍ത്തനക്ഷമമാവുമെന്ന കമ്പനിയുടെ കണക്കൂകൂട്ടലാണ് ഇതുകൊണ്ട് തെറ്റുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+