ഗുരുവായൂര്‍ ദര്‍ശനം: തരൂര്‍ ആചാരം ലംഘിച്ചെന്ന്

തരൂരിനൊപ്പം ഭാര്യ സുനന്ദയും കുടുംബാംഗങ്ങളും നാലമ്പലത്തില്‍പ്രവേശിച്ചതാണു പരാതിക്കു കാരണം. ഗുരുവായൂര്‍ രക്ഷാസമിതി പ്രവര്‍ത്തകരാണ് ഇത് സംബന്ധിച്ച് തന്ത്രി ചേന്നാസ് വാസുദവേന്‍ നമ്പൂതിരിപ്പാടിന് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്നും തന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 22ന് പാലക്കാട് എലവഞ്ചേരിയിലെ കുടുംബവീട്ടില്‍ നടന്ന വിവാഹത്തിന് ശേഷം തരൂരും സുനന്ദയും കുടുംബാംഗങ്ങളും ഗുരുവായൂരില്‍ എത്തിയിരുന്നു. ഹെലികോപ്ടറില്‍ എത്തി ഗസ്റ്റ്ഹൗസില്‍ വിശ്രമിച്ച ശേഷം നാലരയോടെയാണ് നാലമ്പലത്തിനകത്ത് ദര്‍ശനം നടത്തിയത്.
ഗുരുവായൂരിലെ ആചാരപ്രകാരം വിവാഹശേഷം നവദമ്പതികള്‍ക്ക് നാലമ്പലത്തില്‍ പ്രവേശനം ഇല്ല. വിവാഹദിവസം തന്നെ ഇരുവരു നാലമ്പല ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ വേണ്ട പരിഹാരക്രിയകള്‍ ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.












Click it and Unblock the Notifications