Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധം സിപിഎമ്മിന്റെ കുത്തകയോ?

തിരുവനന്തപുരം: ലോട്ടറി പ്രശ്നത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അഴിമതി കാട്ടിഎന്നാരോപിച്ച് കരിങ്കൊടി കാട്ടിയ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കിട്ടി പൊതിരെ തല്ല്. സിപിഎം, ഡിവൈഎഫ്‍ഐ പ്രവര്‍ത്തകരായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയത്.

കരിങ്കൊടി കാണിയ്ക്കല്‍ സി പി എം സംഘടനകള്‍ക്ക് മാത്രം സ്വന്തമാണോ? പ്രതിഷേധിയ്ക്കുന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയാണ് പതിവ്. എന്നാല്‍ ചേര്‍ത്തല നഗരസഭയുടെ ഇട്ടി അച്ചുതന്‍ സ്മാരക ഗവ.ആയുര്‍വേദാസ്​പത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങനിടെ അതല്ല സംഭവിച്ചത്.

പ്രതിഷേധിയ്ക്കാനായി പരിപാടി നടക്കുന്ന സ്ഥലത്തേയ്ക് കരിങ്കൊടിയുമായി മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചവരെ തല്ലി സി പി എം പോഷക സംഘടന പ്രവര്‍ത്തകര്‍ തങ്ങളുടെ മുഷ്ക് തെളിയിച്ചു.
പൊലീസിന്റെ 'നിക്ഷപക്ഷത' അവര്‍ പൂര്‍ണമായും അവിടെ പ്രകടിപ്പിച്ചു. മിണ്ടാതെ സംഭവം നോക്കി കണ്ടായിരുന്നു അത്. തല്ല് മൂക്കുമെന്ന് കണ്ടപ്പോഴാണ് അവര്‍ പ്രതികരിച്ചത്. സിപിഎം പ്രവര്‍ത്തകരെ മാറ്റി അവര്‍ കൊണ്‍ഗ്രസ് പ്രവര്‍ത്തകരെ ജീപ്പില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+