Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളി പാനലിന് തകര്‍പ്പന്‍ ജയം

Vellappally panel sweeps SNDP poll
കൊല്ലം: വീറും വാശിയുമുറ്റി നിന്ന എസ്എന്‍ഡിപി യോഗം ഭാരവാഹി തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച പാനലിന് തകര്‍പ്പന്‍ ജയം ഗോകുലം ഗോപാലന്റെ പാനലിനെ ഏറെ പിന്നിലാക്കി നാല് ഔദ്യോഗിക സ്ഥാനങ്ങളിലേക്കും വെള്ളാപ്പള്ളിയുടെ പാനലില്‍പ്പെട്ടവര്‍ ഗംഭീര വിജയം നേടി.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ 7592 വോട്ട് നേടിയപ്പോള്‍ ഗോകുലം ഗോപാലന് 884 വോട്ട് മാത്രമാണ് ലഭിച്ചത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ എം.എന്‍.സോമന് 7556 വോട്ട് കിട്ടിയപ്പോള്‍ ഗോകുലം പാനലിലെ പ്രൊഫസര്‍ ജി മോഹന്‍ദാസിന് 819 വോട്ട് ലഭിച്ചു.

ദേവസ്വം സെക്രട്ടറി സ്ഥാനത്തേക്ക് അരയാക്കണ്ടി സന്തോഷിന് 7489 വോട്ട് ലഭിച്ചപ്പോള്‍ ഗോകുലം പാനലിലെ ഗോകുലം ഗോപകുമാറിന് 834 വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിക്ക് 7289 വോട്ടും ഗോകുലം പാനലിലെ ബിജു രമേശിന് 1020 വോട്ടും കിട്ടി.

ആകെയുള്ള 9510 വോട്ടര്‍മാരില്‍ 8606 വോട്ടുകള്‍ പോള്‍ ചെയ്തു. വെള്ളാപ്പള്ളി നടേശന്‍ 88 ശതമാനം വോട്ട് നേടിയാണ് തന്റെ അധീശത്വം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചത്. റിട്ടേണിങ് ഓഫീസര്‍ അഡ്വ.പി.സന്തോഷ് കുമാര്‍ ശനിയാഴ്ച രാത്രി 10ന് ഫലം പ്രഖ്യാപിച്ചു.

തുടര്‍ച്ചയായി നാലാം തവണയാണ് വെള്ളാപ്പിള്ളി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. വന്‍ പൊലീസ് ബന്തവസ്സിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പക്ഷം ധാരാളം കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്ന് ഗോകുലം ഗോപാലാന്‍ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ ആധിപത്യം അവസാനിയ്ക്കാതെ താന്‍ ചെന്നൈയ്ക്ക് മടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ന്യായവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെട്ടിവെച്ച കാശ് ഗോകുലത്തിന് കിട്ടില്ലെന്ന് താന്‍ പറഞ്ഞത് ശരിയായി. തോല്‍വി അംഗീകരിച്ച് മാന്യമായി പ്രവര്‍ത്തിയ്ക്കാനുള്ള സംസ്‌ക്കാരമാണ് ഗോപാലന്‍ കാണിയ്‌ക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+