Get Updates
Get notified of breaking news, exclusive insights, and must-see stories!

വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതിക്ക് ചാട്ടവാറടിയും

Ms Ashtiani's family say they have not been allowed to contact her in prison for two weeks
പാരീസ്: അവിഹിത ബന്ധത്തിന്റെ പേരില്‍ വധശിക്ഷ കാത്തുകഴിയുന്ന ഇറാന്‍ യുവതി സാക്കിന മുഹമ്മദി അഷ്തിയാനിക്ക് 99 ചാട്ടവാറടി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

മുഹമ്മദി അഷ്തിയാനിയുടെ മുഖാവരണമില്ലാത്ത ചിത്രം ഒരു മാധ്യമത്തില്‍ അച്ചടിച്ചു വന്നതിനാണു ശിക്ഷ.മുഹമ്മദി അഷ്തിയാനിയുടെ മകന്‍ സജ്ജദാണ് ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 28 ന് 'ദ ടൈംസ് ഓഫ് ലണ്ടന്‍' പ്രസിദ്ധീകരിച്ച ഒരു ഫോട്ടോയാണ് സാക്കിനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഇറാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എന്നാല്‍, ചിത്രം സാക്കിനയുടേത് അല്ല എന്നും തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും സെപ്തംബര്‍ മൂന്നിന് പത്രം പുറത്തിറക്കിയ ക്ഷമാപണ കുറിപ്പില്‍ വിശദീകരിച്ചിരുന്നു. പ്രസിദ്ധീകരിയ്ക്കപ്പെട്ട ചിത്രം തന്റെ അമ്മയുടെതല്ലെന്ന് സജ്ജദും പറയുന്നു.

നാല്‍പ്പത്തിമൂന്നുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ മുഹമ്മദി അഷ്തിയാനിയെ കല്ലെറിഞ്ഞു കൊല്ലാനാണ് ആദ്യം വിധിച്ചത്. എന്നാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടായ പശ്ചാത്തലത്തില്‍ ഇവരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ശിക്ഷ താത്കാലികമായി നിര്‍ത്തിവയ്ച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+