ഇടക്കാലത്തെ പുതിയ ഉയരങ്ങളില്‍ ഓഹരി വിപണി
മുംബൈ: അന്തര്‍ദേശീയ വിപണികളുടെ ചുവട് പിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും സെപ്തംബര്‍ ആറ് തിങ്കളാഴ്ച മുകളിലേയ്ക്കായിരുന്നു. യൂറോപ്പ് വിപണി മുന്നോട്ടായിരുന്നു. റിലയന്‍സ്, എസ്‍ബിഐ ഓഹരികള്‍ മുന്നേറി
സെന്‍സെക്സ് 18560.05 (+338.62)
നിഫ്ടി 5576.95 (+97.55)
ലോഹ ഉല്പന്നങ്ങളുടെ കമ്പനികളാണ് കയറ്റത്തിന് നേതൃത്ത്വം നല്‍കിയത്. ബി എസ് ഇ മെറ്റല്‍ ഇന്ഡക്സ് 3.42 ശതമാനമാണ് കയറിയത്. ഓയില്‍ ആന്‍ഡ് ഗായാസ് ഇന്‍ഡക്സ് 2.08 ശതമാനം കയറി. ബാങ്കുകളും പിന്നിലായില്ല. ബാങ്കിംഗ് ഇന്‍ഡക്സ് 2.04 ശതമാനമാണ് കയറിയത്.
യുഎസ് എംപ്ലോയ്മെന്റ് വിവരങ്ങള്‍ ശുഭ സൂചകമായതാണ് അന്തര്‍ ദേശീയ വിപണിയ്ക്ക് ഉണര്‍വേകാനുണ്ടായ ഒരു കാരണം. സൂചിക കഴിഞ്ഞ 31 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് തിങ്കളാഴ്ച അവസാനിച്ചത്.
നിഫ്ടി 6000 കടക്കുമെന്നാണ് ഇപ്പോഴത്തെ വിപണിയിലെ കണക്ക് കൂട്ടല്‍, അത് 6200 ആയാലും അതിശയിയ്ക്കാനില്ലെന്നും പറയുന്നുണ്ട്. വന്‍ വീഴ്ച വിപണിയില്‍ ഈയിടെ കാണാനിടയില്ലെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. എന്നാല്‍ വിപണി കഴിഞ്ഞ കുറേ ദിവസമായി കയറ്റത്തിലാണ്. ആറേഴ് ശതമാനം കയറിയാല്‍ ഒരു കറക്ഷന്‍ ഉണ്ടാവുക പതിവാണ്.












Click it and Unblock the Notifications