കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിനും സര്‍ക്കാറിന്റെ നോട്ടീസ്

  • By Ajith Babu
Google Oneindia Malayalam News

Google, Skype targeted in India security crackdown
ദില്ലി: ബ്ലാക് ബെറിയ്ക്ക് കടിഞ്ഞാണിടാന്‍ നടപടിയെടുത്ത കേന്ദ്ര സര്‍ക്കാര്‍ ഗൂഗിള്‍ അടക്കമുള്ള മറ്റു വിവര സേവനദാതാക്കള്‍ക്കും നോട്ടീസയച്ചു.

ഉപയോക്താക്കള്‍ കൈമാറു്‌നന സന്ദേശങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 'ഗൂഗിളി'നു പുറമെ സ്‌കൈപ്പ്, വിപിഎന്‍. തുടങ്ങിയ ദാതാക്കള്‍ക്കാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാത്തപക്ഷം ഇന്ത്യയില്‍ ഇവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നാണ് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗൂഗിള്‍, സ്‌കൈപ്, വിപിഎന്‍. തുടങ്ങിയവയുടെ ശൃംഖലകളിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ പരിശോധിയ്ക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലില്ല. ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയത്തിനു സൗകര്യമൊരുക്കുന്ന കമ്പനികളാണിവ.

മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് സ്‌കൈപ്പ് സര്‍വീസാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചിരുന്നു.

രണ്ടു ബ്ലാക്ക്‌ബെറി ഉപയോക്താക്കള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ കൈമാറാനുള്ള 'മെസഞ്ചര്‍' സേവനം സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്ലാക്ക്‌ബെറി' നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്‍ അംഗീകരിച്ചിരുന്നു. ഇതിനുള്ള സാങ്കേതിക വിവരങ്ങള്‍ കമ്പനി കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X