Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിശ്വാസം: കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു

Suspecting infidelity, lover 'chops off' man's private parts
അലഹബാദ്: ജനനേന്ദ്രിയം ഛേദിയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് മുപ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ അലഹബാദില്‍ കൊല്ലപ്പെട്ടു. ഇയാളുടെ കാമുകിയാണ് ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

അലഹബാദിലെ കേണല്‍ഗഞ്ചില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. പഴക്കച്ചവടക്കാരിയായ ജ്യോതി എന്ന വിധവയാണ് കാമുകനും ഓട്ടോറിക്ഷ െ്രെഡവറുമായ ജയ് പ്രകാശിന്റെ ജനനേന്ദ്രിയം ഛേദിച്ചത്.

കാമുകന്‍ തന്നെ ചതിച്ചുവെന്ന സംശയത്തിലാണ് ജ്യോതി അയാളുടെ ലൈംഗികാവയവം മുറിച്ചത്.
ജയ ്പ്രകാശുമായി ബന്ധം പുലര്‍ത്തി വന്ന ജ്യോതിയ്ക്ക് കുറച്ചുനാളായി അയാളുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടായിരുന്നു.

തന്നെ വഞ്ചിക്കുന്ന കാമുകനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ച ജ്യോതി അയാളെ മദ്യപിക്കുന്നതിനായി ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് ഈ കടുംകൈ ചെയ്തത്. ജയ് പ്രകാശ് മദ്യലഹരിയില്‍ അമര്‍ന്നയുടന്‍ ജ്യോതി കല്ലുപയോഗിച്ച് അയാളെ തലക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് അബോധാവസ്ഥയിലായ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു.

എന്നാല്‍ സംഭവത്തിന് ശേഷം രക്ഷപ്പെടാനൊന്നും ജ്യോതി ശ്രമിച്ചില്ല. അവിടെയിരുന്ന് നിലവിളിച്ച് ആളുകളെ വിളിച്ചൂകൂട്ടി. ജ്യോതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജയ് പ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജ്യോതിയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+