മുംബൈയില്‍ കെട്ടിടത്തിന് റെക്കാര്‍ഡ് വില
മുംബൈ: മുംബൈ നഗരത്തിലെ കെട്ടിട വില്‍പനയില്‍ പുതിയ റെക്കാര്‍ഡ്. ബോറിവ്‌ലി വെസ്റ്റില്‍ കച്ചവടാവശ്യത്തിനായി വിറ്റ കെട്ടിടത്തിന് കിട്ടിയ വില നഗരത്തിലെ മറ്റു വില്‍പന റെക്കാര്‍ഡുകളെയെല്ലാം പഴങ്കഥയാക്കി.
ബോറിവ്‌ലി റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള കെട്ടിട സമുച്ചയം ചതുരശ്രയടിക്ക് 1.5 ലക്ഷം രൂപ നിരക്കിലാണ് വിറ്റത്. ഈ സ്ഥലത്തെ വിലയെ അപേക്ഷിച്ച് വന്‍ നിരക്കാണിതെന്നു ഭൂമിയിടപാടുകാര്‍ പറയുന്നു.
അഞ്ചു കെട്ടിടങ്ങളും 100 കടകളും ഈ കെട്ടിട സമുച്ചയത്തിന് ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. ഒരു വാതുവെപ്പുകാരന്‍ ആണ് കെട്ടിട സമുച്ചയം വാങ്ങിയത്. മംഗള്‍കുഞ്ച് എന്ന കെട്ടിട സമുച്ചയമാണ് വിറ്റത്.
ഈ വില്‍പ്പന ഇവിടത്തെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തെ സ്വാധീനിക്കുകയില്ലെന്ന് ഇടപാടുകാര്‍ കരുതുന്നത്.












Click it and Unblock the Notifications