Get Updates
Get notified of breaking news, exclusive insights, and must-see stories!

സക്കാത്ത്: സാനിയയുടെ വീട്ടില്‍ പൊലീസ്

ഹൈദരാബാദ്: സക്കാത്ത് വാങ്ങാനായി എത്തിയവരുടെ തിരക്ക് നിയന്ത്രിയ്ക്കാനാവാതെ ടെന്നീസ് താരം സാനിയ മിര്‍സയുടെ കുടുംബം പൊലീസിനെ വിളിച്ചു. ഹൈദരാബാദിലെ ഫിലിം നഗറിലെ വീട്ടിന് മുന്നിലാണ് ആളുകള്‍ തിങ്ങി കൂടിയത്.

നാട്ടുകാരായ 400-‍ാളം പാവപ്പെട്ടവര്‍ക്ക് സക്കാത്ത് നല്‍കാന്‍ സാനിയയുടെ കുടുംബം ഉദ്ദേശിച്ചിരുന്നു. എന്നാല്‍ എങ്ങനെയോ ഈ വാര്‍ത്ത പരന്നു. തുടര്‍ന്ന് എത്തിയത് 3000 ലേറെ പേരായിരുന്നു. എത്തിയവര്‍ സക്കാത്ത് കിട്ടാനായി വീട്ടുകാരുമായി വഴക്കടിയ്ക്കാനും തുടങ്ങി.

തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസിനെ വിളിച്ചത്. പക്ഷേ ഉച്ച തിരിഞ്ഞും വീട്ടിലേയ്ക്ക് സക്കാത്ത് വാങ്ങാനായി ആളുകള്‍ എത്തുന്നുണ്ടായിരുന്നു.

എല്ലാ വര്‍ഷവും 400-‍ാളം കുടുംബങ്ങള്‍ക്ക് സാനിയയുടെ കുടുംബം സക്കാത്ത് നല്‍കാറുണ്ടത്രെ. വേണമെങ്കില്‍ 700 പേര്‍ക്ക് ഇത് കൊടുക്കാം. പക്ഷേ ഈ 700 പേരെ എങ്ങനെ തിരഞ്ഞെടുക്കും? സാനിയടെ അച്ഛന്‍ ഇമ്രാന്‍ മിര്‍സ ചോദിയ്ക്കുന്നു.

സാനിയ മിര്‍സ എന്തായാലും വീട്ടിലില്ല ഇപ്പോള്‍ ദുബയിലാണ് സാനിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+