ഭൂകമ്പ പഠനം ഭൂമി 8 കിലോമീറ്റര്‍ തുരക്കുന്നു
ദില്ലി: ഭൂകമ്പസാധ്യതകളെ സംബന്ധിച്ച് അതിസൂക്ഷ്മ പഠനത്തിനായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഭൂമി എട്ട് കിലോമീറ്റര്‍ താഴ്ചയില്‍ തുരന്ന് വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്നു.
മഹാരാഷ്ട്രയിലെ ഭൂകമ്പ സാധ്യതാ പ്രദേശമായ കൊയ്‌ന മേഖലയിലാണ് ശാസ്ത്രജ്ഞര്‍ പഠനത്തിന് ഒരുങ്ങുന്നത്.
ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഭൂമിക്കടിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഭൂകമ്പം പ്രവചിക്കാനും മുന്നറിയിപ്പ് നല്‍കാനും പഠനം സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരു പ്രതീക്ഷ. പദ്ധതി സംബന്ധിച്ച് ഈ മാസം അവസാനം യോഗം ചേര്‍ന്ന് വിലയിരുത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ശൈലേഷ് നായക് പറഞ്ഞു.
എട്ട് കിലോമീറ്റര്‍ ആഴത്തില്‍ ചെറുവ്യാസത്തില്‍ ഭൂമി തുരന്ന് അതിനകത്ത് വ്യതിയാനം രേഖപ്പെടുത്തുന്ന ഉപകരണം സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതിന് 500 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വമ്പന്‍ ജലവൈദ്യുത പദ്ധതികളുള്ള കൊയ്‌ന ഭൂകമ്പ സാധ്യത ഏറിയ പ്രദേശങ്ങളിലൊന്നാണ്. റിച്ചര്‍ സ്‌ക്കെയില്‍ തുടര്‍ച്ചയായി അഞ്ചിന് മേലേ ചലങ്ങള്‍ അനുഭവപ്പെടുന്ന ചുരുക്കം ചില മേഖലകളിലൊന്നാണ് കൊയ്‌ന. അതുകൊണ്ട് തന്നെയാണ് ശാസ്ത്രജ്ഞര്‍ ഭൂകമ്പ പഠനത്തിനായി ഇവിടം തിരഞ്ഞെടുത്തത്.












Click it and Unblock the Notifications