കൈവെട്ട്: എന്‍ഐഎ അന്വേഷണം ആവശ്യമില്ല

കേസില്‍ 30-ഓളം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നിര്‍വഹിച്ചിവരെയും പിടികൂടാന്‍ കഴിഞ്ഞു. പോലീസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തില്‍ എന്‍ഐഎക്ക് കേസ് വിടേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂര്‍ത്തിയാക്കാതെ നിഗമനത്തിലെത്താന്‍ കഴിയില്ല.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.












Click it and Unblock the Notifications