കുറ്റിപ്പുറത്ത് വ്യാജമദ്യദുരന്തം: 4 മരണം

ഞായറാഴ്ച വൈകിട്ട് കുറ്റിപ്പുറം റെയില്‍വെ സ്‌റ്റേഷന് സമീപത്തും പേരശന്നൂരിലുമുള്ള ഷാപ്പുകളില്‍ നിന്നും മദ്യം കഴിച്ചവരാണ് മരിച്ചത്. പേരശന്നൂരില്‍ മദ്യം കഴിച്ച് അവശനിലയിലായ ഒരാളെ പോലീസ് പെരിന്തല്‍മണ്ണ എംഇഎസ് ആശുപതിയിലും മറ്റൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലുമെത്തിച്ചു. എന്നാല്‍ ഇവര്‍ രണ്ട് പേരും രാത്രിയോടെ മരിച്ചു.
ഇതിനിടെ കുറ്റിപ്പുറം റെയില്‍വെ സ്‌റ്റേഷനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയവരും വ്യാജമദ്യദുരത്തിന് ഇരയായവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാത്രി എട്ട് മണിയോടെയാണ് റെയില്‍വെ പ്ലാറ്റ്‌ഫോമിലും മേല്‍പ്പാലത്തിനടിയിലുമായി ഇവരെ കണ്ടെത്തിയത്.
മരിച്ചവരില്‍ മൂന്ന് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പ് കോണ്‍ട്രാക്ടര്‍ ദ്രവ്യത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരില്‍ മൂന്നു പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. വിഷമദ്യം വിതരണം ചെയ്ത ഷാപ്പിന്റെ കോണ്‍ട്രാക്ടര്‍ ദ്രവ്യത്തെ പോലീസ് അറസ്റ്റ് ചെയ്തു.
പേരശന്നൂര്‍, കുറ്റിപ്പുറം ഷാപ്പുകള്‍ എക്‌സൈസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. എക്‌സൈസും പോലീസും ചേര്‍ന്ന് തിരൂര്‍ മേഖലയിലെ ഷാപ്പുകളില്‍ വ്യാപകമായി റെയ്ഡ് തുടരുകയാണ്.












Click it and Unblock the Notifications