കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജമദ്യ ദുരന്തം: മരണം ഒമ്പതായി

  • By Ajith Babu
Google Oneindia Malayalam News

The toll in Kuttippuram hooch tragedy has rises to Seven
കോഴിക്കോട്: കുറ്റിപ്പുറത്ത് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. അഞ്ച് മലയാളികളും നാലു തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. മരിച്ച പേരശന്നൂര്‍ സ്വദേശി കുഞ്ഞാണി, തിരൂര്‍ ആലത്തൂര്‍ സ്വദേശി ചാത്തു, തമിഴ്‌നാട് സ്വദേശികളായ നീതി, ധനശേഖരന്‍, സുബ്രഹ്മണ്യന്‍ എന്നിവര തിരിച്ചറിഞ്ഞു.
04:45 PM

മദ്യ ദുരന്തം മരണം സംഖ്യ ഉയരുന്നു
കോഴിക്കോട്: കുറ്റിപ്പുറത്ത് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പേരശന്നൂര്‍ സ്വദേശികളായ ബാലന്‍, കുഞ്ഞാണി, തിരൂര്‍ ആലത്തൂര്‍ സ്വദേശി ചാത്തു, തമിഴ്‌നാട് സ്വദേശികളായ നീതി, ധനശേഖരന്‍, സുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെയും പേരശന്നൂരിലേയും കള്ളുഷാപ്പുകളില്‍ നിന്നും മദ്യം കഴിച്ചവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തന്നെ നാലു പേര്‍ മരിച്ചിരുന്നു. വ്യാജമദ്യം കഴിച്ച് ആശുപത്രിയിലായിരുന്ന മൂന്ന് പേര്‍ ഉച്ചയോടെയാണ് മരിച്ചത്.

കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മദ്യദുരന്തത്തെ തുടര്‍ന്ന് കുറ്റിപ്പുറത്തെ കള്ളുഷാപ്പുടമയെ പോലീസ് കസ്റ്റടിയിലെടുത്തിട്ടുണ്ട്. കോണ്‍ട്രാക്ടര്‍ ദ്രവ്യത്തെയാണ് കസ്റ്റഡിയിലെടുത്തത്. തിരൂര്‍ മേഖലയിലെ ഷാപ്പുകളില്‍ എക്‌സൈസും പോലീസും റെയ്ഡ് നടത്തി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തെക്കുറിച്ച് എക്‌സൈസ് കമ്മീഷണര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം റേഞ്ചിലെ ഷാപ്പുകള്‍ പൂട്ടി.

മദ്യദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മദ്യദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മദ്യദുരന്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ സൂഷ്മ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. മദ്യദുരന്തമെന്ന് തെളിഞ്ഞാല്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ വിഷമദ്യം നിര്‍മിച്ചുവെന്ന് ആരോപിയ്ക്കപ്പെടുന്ന ഷാപ്പിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഷാപ്പ് അടിച്ചുതകര്‍ത്തു.
02:02 PM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X