അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുന്നു

നടപടിക്കെതിരെ കോളജിലെ അധ്യാപകര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുന്നു.കറുത്ത ബാഡ്ജ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു തൊടുപുഴ നഗരത്തില്‍ പ്രകടനം നടത്തി.
അധ്യാപകനെ പുറത്താക്കിയ നടപടിയില്‍ കേരള െ്രെപവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മത തീവ്രവാദികള്‍ക്കുള്ള പ്രോല്‍സാഹനമാണ് ഇതെന്ന് യോഗം കുറ്റപ്പെടുത്തുകയും ചെയ്തു. വിവിധ അധ്യാപകസംഘടനകളും ജോസഫിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കോളെജ് അധ്യാപക സംഘടനകളായ എകെപിസിടിഎ, എകെജിസിടിഎ എന്നിവ ഏഴ് ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ഈ തുക മാനേജ്‌മെന്റ് നല്‍കിയതല്ലെന്നും സംഘടനാ വക്താക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications