Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം: വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തമാക്കുക, ഊഹക്കച്ചവടം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിക്കും.

ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളുന്ന പണിമുടക്ക് ബന്ദായി മാറിയേക്കുമെന്നാണ് സൂചന. ജീവനക്കാരടക്കം നോട്ടീസ് നല്‍കിയതിനാല്‍ പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

പാല്‍,പത്രം, ആശുപത്രി എന്നിങ്ങനെ അത്യവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. അതിനാല്‍ വാഹന സര്‍വീസിനെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും.അതേ സമയം സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് നേതാക്കള്‍ അറിയിച്ചിരിയ്ക്കുന്നത്. റെയില്‍വേയെ പണിമുടക്ക് ബാധിക്കാനിടയില്ല.

സംസ്ഥാന സര്‍വീസിലെ മിക്കവാറും സംഘടനകള്‍ പണിമുടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. കടകമ്പോളങ്ങളെയും പണിമുടക്ക് ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+