പരസ്യലോകത്തും ധോണി ഒന്നാമന്‍

കളിത്തിളക്കത്തില്‍ മത്രമല്ല പരസ്യവരുമാനത്തിലും എംഎസ് ധോണി ഒന്നാമന്‍. ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിച്ച് പ്രതിഫലം പറ്റുന്നവരുടെ പട്ടികയില്‍ ധോണി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ആറുമാസത്തിനിടെയുളള പരസ്യവരുമാനമാണ് പട്ടികയ്ക്കായി പരിഗണിച്ചത്.
ഇക്കാലയളവില്‍ ധോണിക്ക് 24 കമ്പനികളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഷാരൂഖിന് 16 ഉം സച്ചിന് 15ഉം കമ്പനികളുടെ കരാറാണ് ലഭിച്ചത്. ബോളിവുഡിലെ താരസുന്ദരികളെയും ധോണി പിന്നിലാക്കിയിട്ടുണ്ട്.
കരീന കപൂര്‍ , സോനം കപൂര്‍ , ഐശ്വര്യ റായ് ബച്ചന്‍ എന്നിവരാണ് ധോണിയുടെ താരത്തിളക്കത്തില്‍ മങ്ങിപ്പോയത്.
കഴിഞ്ഞ ആറുമാസത്തിനിടെയുളള പരസ്യവരുമാനത്തിന്റെ 45% പോക്കറ്റിലാക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. റീബക്ക്, എയര്‍സെല്‍ , ഗോദ്‌റേജ്, ടിവിഎസ് തുടങ്ങിയവയാണ് ധോണിയുമായി കരാറിലെത്തിയ പ്രമുഖ കമ്പനികള്‍












Click it and Unblock the Notifications