മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യാ ശ്രമം
റായ്പൂര്‍: കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ഒരാള്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കുടുംബത്തിനൊപ്പമെത്തിയ ഗജാനന്ദാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളും ദേഹത്ത് മണ്ണെണ്ണയൊഴിച്ചിരുന്നു.
പൊലീസ് കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്താണ് കടുംകൈ ചെയ്യുന്നതെന്ന് ഇതിനിടെ അയാള്‍ വിളിച്ചു പറഞ്ഞിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആത്മാഹുതി ശ്രമം തടഞ്ഞത്. പിന്നീട് ഇവരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കള്ളയാധാരക്കേസില്‍ പെട്ടതിനെ തുടര്‍ന്ന് ഗജാനന്ദ് ഏറെക്കാലമായി ഒളിവിലായിരുന്നു.












Click it and Unblock the Notifications