തടവറയില്‍ ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ അവസരം
ലുധിയാന: തടവുകാര്‍ക്ക് ഭാര്യമാര്‍ക്കൊപ്പം സമയം ചെലവിടാനുള്ള സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മുംബൈ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു.
ഇതിന് പിന്നാലെ ഇപ്പോഴിതാ പഞ്ചാബില്‍ തടവുകാര്‍ക്ക് ഭാര്യമാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അവസരമൊരുങ്ങുന്നു. മാനുഷികപരിഗണനയെന്ന നിലയിലാണ് തടവുകാര്‍ക്ക് ഭാര്യമാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ജയിലില്‍ത്തന്നെ സൗകര്യമൊരുക്കുന്നത്.
ഇതിനുള്ള സൗകര്യം സംസ്ഥാനത്തെ ജയിലുകളില്‍ ഉടന്‍ തന്നെ നടപ്പിലാകുമെന്ന് ജയില്‍ മന്ത്രി ഹിര സിങ് ഗബ്രിയ തിങ്കളാഴ്ച വ്യക്തമാക്കി.
ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ജയിലുകളില്‍ ഇതിനായി പ്രത്യേക ബാരക്കുകള്‍ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ എപ്പോള്‍ എത്ര തവണ തുടങ്ങി ഭാര്യമാരുടെ സന്ദര്‍ശനം സംബന്ധിച്ച വിശദവിവരങ്ങളൊന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
2010 ജനുവരിയിലാണ് മുംബൈ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കാനായി മഹാരാഷ്ട്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്. ജയിലില്‍ എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി തടവുകാര്‍ക്ക് സുരക്ഷിതമായ ലൈംഗികബന്ധത്തിന് അവസരമൊരുക്കുവാനായിരുന്നു കോടതിയുടെ നിര്‍്‌ദ്ദേശം.
എല്ലാമാസവും ഭാര്യമാര്‍ക്കൊപ്പം ഒന്നോ രണ്ടോ ദിവസം സ്വകാര്യമായി ചെലവിടാന്‍ ജയിലുകളില്‍ സൗകര്യമൊരുക്കുകയെന്നതായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.












Click it and Unblock the Notifications