തിരുവനന്തപുരത്ത് സിംകാര്‍ഡ് വില്‍പന നിര്‍ത്തി
തിരുവനന്തപുരം: നഗരത്തില്‍ മൊബൈല്‍ സിംകാര്‍ഡുകള്‍ കിട്ടാനില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സിം കാര്‍ഡുകളുടെ വില്‍പന നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കടകളില്‍ സിംകാര്‍ഡുകള്‍ വില്‍പനയ്ക്ക് വച്ചാല്‍ കേസെടുത്ത് ജയിലില്‍ അടയ്ക്കുമെന്ന പൊലീസിന്റെ ഭീഷണിയെത്തുടര്‍ന്നാണ് വ്യാപാരികള്‍ സിംകാര്‍ഡ് വില്‍ക്കേണ്ടെന്ന് തീരുമാനിച്ചത്.
പൊലീസിന്റെ ഭീഷണിയെ തുടര്‍ന്ന് സിം കാര്‍ഡുകളുടെ വില്‍പനയും ആക്ടിവേഷനും നിര്‍ത്തി വയ്ക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയോഗമാണ് തീരുമാനിച്ചത്.
കഴിഞ്ഞദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കടകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന്, സിം കാര്‍ഡുകള്‍ കടയില്‍ വില്ക്കാന്‍ വെച്ചതിന് വ്യാപാരികള്‍ക്ക് എതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. സിം കാര്‍ഡുകള്‍ കടകളില്‍ സൂക്ഷിച്ചിരുന്നത് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
നിയമാനുസരണം നല്‍കുന്ന സിം കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്ത നടപടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും സമിതി ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. അറസ്റ്റ് തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചിരിക്കുകയാണ.
ശരിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ വ്യാപാരികള്‍ ആര്‍ക്കും തന്നെ സിം കാര്‍ഡുകള്‍ നല്‍കാറില്ലെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications