ആരാധനാലയങ്ങള്‍ പ്രചാരണവേദിയാക്കരുത്
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമീഷന്‍ വ്യക്തമാക്കി.
അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചില ജാതിമത സംഘടനകള്‍ ആരാധനാലയങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമീഷന്റെ മുന്നറിയിപ്പ്.
പള്ളികള്‍, ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പു പ്രചാരണ വേദിയായി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പു പെരുമാറ്റചട്ടത്തില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമ്മതിദായകനോ സ്ഥാനാര്‍ഥിക്കോ അവര്‍ക്ക് താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കോ എതിരായി സാമൂഹ്യ ബഹിഷ്‌കരണം തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കുന്നത് പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമത്തിലെ 120,144 വകുപ്പുപ്രകാരം കുറ്റകരമാണെന്ന് കമീഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല എന്ന സാങ്കേതികത്വത്തിന്റെ പഴുതുപയോഗിച്ച് വോട്ടര്‍മാരെ ജാതിമതാടിസ്ഥാനത്തില്‍ സ്വാധീനിക്കാനും തരംതിരിക്കാനും ശ്രമിക്കുന്നത് മതേതരജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.
അടുത്തിടെ രാഷ്ട്രീയ നിലപാടുമായി ചില െ്രെകസ്തവ സഭകള്‍ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുകയും പള്ളികളില്‍ വായിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതിയുണ്ടായതിനെ തുടര്‍ന്ന് കമീഷന്‍ നിര്‍ദേശപ്രകാരം എറണാകുളം കലക്ടര്‍ ഇത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ടിന്റെ അടിസ്ഥാനത്തിലാണ് കമീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.












Click it and Unblock the Notifications