Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവ വാര്‍ഡിന്റെ കുളിമുറിയില്‍ ഒളിക്യാമറ

Mobile Cam
പറവൂര്‍: പ്രസവ വാര്‍ഡിന്റെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച് ഗര്‍ഭിണികളടക്കമുള്ളവര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. അയ്യമ്പിള്ളി സ്വദേശി ബിനീഷിനെ (36) യാണ് പിടികൂടിയത്. മറ്റ് രണ്ടുപേര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. അവരെ പിടികൂടാനായില്ല.

പറവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ കുളിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്. രാത്രി പ്രസവ വാര്‍ഡിന്റെ മുകളില്‍ കയറി ഇരുന്ന് സംഘം മദ്യപിച്ചതായി വാര്‍ഡിലുണ്ടായിരുന്ന ഗര്‍ഭിണികള്‍ പരാതിപ്പെട്ടിട്ടുണ്ട്.

സംഘത്തില്‍ ഒരാള്‍ മദ്യലഹരിയില്‍ വാര്‍ഡില്‍ കയറി സ്ത്രീകളെ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ഭാര്യ പ്രസവത്തിന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

പ്രസവ വാര്‍ഡിലെ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ മൊബൈല്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായി വാര്‍ഡിലുണ്ടായിരുന്ന സ്ത്രീകളാണ് പരാതിപ്പെട്ടത്.

പക്ഷേ, പിടികൂടിയ യുവാവിന്റെ മൊബൈലില്‍ ക്യാമറ ഇല്ലാത്തതായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൂടെയിരുന്ന് മദ്യപിച്ചവരെയോ അവരുടെ മൊബൈലുകളോ പിടികൂടാനായിട്ടുമില്ല. ഇയാളെ രോഗികളുടെ കൂട്ടിരിപ്പുകാരും വാച്ച്മാനും പിടികൂടി മര്‍ദ്ദിച്ചശേഷമാണ് പോലീസിലേല്പിച്ചത്.

ആശുപത്രിയിലെ സാമൂഹികവിരുദ്ധ ശല്യവും ക്രിമിനലുകള്‍ അതിക്രമിച്ചുകയറി രോഗികളേയും ഡോക്ടര്‍മാരേയും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും വര്‍ധിച്ചതോടെ ജില്ലാ ഭരണകൂടം ഇവിടെ പോലീസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് എത്താതിരുന്ന ദിവസമാണ് ഈ സംഭവം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+