മദ്യദുരന്തം: നടപടിയെടുക്കുമെന്ന് ഗുരുദാസന്‍

കാരണക്കാരെ രാഷ്ട്രീയം നോക്കാതെ ശിക്ഷിക്കും. കള്ളില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നതാണ് മരണം കാരണമെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രണ്ട് പേര്‍ക്ക് കാഴ്ചനഷ്ടപ്പെട്ടിട്ടുണ്ട്.
മരണമടഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രികളിലുള്ളവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. മദ്യദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ദുരന്തമുണ്ടായ വാണിയമ്പലത്തെത്തിയ സംസ്ഥാന സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ എസ് സുബ്ബയ്യയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
ദുരന്തത്തിന് കാരണമായ വിഷക്കള്ള് വിതരണം ചെയ്ത ഷാപ്പ് സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് സുബ്ബയയെ തടഞ്ഞുവെച്ചത്.
മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം ഷാപ്പിലേക്ക് പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ തടഞ്ഞത്.
പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെയാണ് ഉപരോധം അവസാനിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തിങ്കളാഴ് ച റിപ്പോര്‍ട്ട് നല്‍കുമെന്ന് സുബ്ബയ്യ അറിയിച്ചു












Click it and Unblock the Notifications