പണിമുടക്ക് ഹര്‍ത്താലായി; കേരളം സ്തംഭിച്ചു

തെക്കന്‍ കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. തിരുവനന്തപുരത്ത് കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായേ സര്‍വീസ് നടത്തുന്നുള്ളു. ആശുപത്രി, വിമാനത്താവളം എന്നിവിടങ്ങളില്‍ പോകേണ്ടവര്‍ക്ക് പൊലീസ് വാഹനം ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ജീവനക്കാര്‍ എത്താതിരുന്നതിനാല്‍ സര്‍വീസുകള്‍ എല്ലാം മുടങ്ങി.
മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പണിമുടക്ക് പൂര്‍ണമാണ്. സ്വകാര്യ വാഹനങ്ങള്‍ കുറച്ചുമാത്രമേ നിരത്തില്‍ ഇറങ്ങിയിട്ടുള്ളു.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നില്ല. എറണാകുളം റെയില്‍വേ സ്‌റ്റേഷനുകളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വന്നിറങ്ങിയ യാത്രക്കാര്‍ വാഹനമില്ലാതെ വലയുകയാണ്.കണ്ണൂരിലും കോഴിക്കോട്ടും പണിമുടക്ക്് പൂര്‍ണമാണ്. സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്.
പണിമുടക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേണ്ടത്ര ശക്തമല്ല. ദില്ലി ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയിലാണ്. വാഹനങ്ങള്‍ ഓടുന്നുണ്ട്.
വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നിലയില്‍ കുറവുണ്ട്. എന്നാല്‍ മുംബൈയിലും ബംഗാളിലും പണിമുടക്ക് ജനജീവിതം താറുമാറാക്കിയിട്ടുണ്ട്.
ബംഗാളില്‍ പണിമുടക്ക് പൂര്‍ണമാണ് വിവിധ തൊഴിലാളി യൂണിയനുകള്‍ അഖിലേന്ത്യ വ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് വിമാന യാത്രക്കാരെ വലച്ചു. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയിലേക്കും തിരിച്ചുമുള്ള നൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി.
കിങ് ഫിഷര്‍, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ് തുടങ്ങിയ സ്വകാര്യ വിമാനകമ്പനികളെല്ലാം സര്‍വീസ് നിര്‍ത്തി വച്ചു. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications