ബ്രിട്ടീഷ് എംപിയുടെ ഭാര്യ ലൈംഗികത്തൊഴിലാളി

എം പിയായ മൈക് വെതര്‍ലിയുടെ ബ്രസീല്‍കാരിയായ ഭാര്യ കാര്‍ല(39)യാണ് വേശ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ലൈംഗിക ബന്ധം പുലര്‍ത്തുന്നതിന് ഇവര്‍ വിവിധ തരം ലൈംഗികബന്ധങ്ങള്‍ക്കായി ആളുകളില്‍ നിന്നാ്ി ഈടാക്കുന്ന തുകയുടെ കണക്കുകളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2010ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പം പ്രചരണത്തിനുണ്ടായിരുന്ന വ്യക്തിയാണ് മൈക് വെതര്‍ലി.
10 വര്‍ഷം മുന്‍പ് ഒരു ബിസിനസ് യാത്രയുടെ ഭാഗമായി റിയോഡി ജനീറോയിലെത്തിയപ്പോഴാണ് വെതര്‍ലി കാര്‍ലയെ ആദ്യമായി കാണുന്നത്. അന്നേ അവര്‍ വേശ്യാവൃത്തി ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2003ല്‍ സസെക്‌സില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ജോലിയുടെ സ്ഥാനത്ത് വീട്ടമ്മ എന്നാണ് കാര്‍ല രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹശേഷം വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞ അവര്‍ ഫെബ്രുവരിയിലാണ് വീണ്ടും വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതെന്നും പത്രം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തന്റെ ഭാര്യ ഇത്തരമൊരു ജോലി ചെയ്തിരുന്നതായി താന്‍ അറിഞ്ഞിരുന്നില്ലെന്നും ഈ വിവരം തന്നെ വല്ലാതെ ഉലച്ചുവെന്നും വെതര്‍ലി പറയുന്നു. 2010 ഫെബ്രുവരിയില്‍ കാര്‍ലയുമായി താന്‍ വേര്‍പിരിഞ്ഞുവെന്നും ഇക്കാര്യങ്ങളെക്കുറിച്ചൊന്നും തനിക്കൊരു വിവരവുമില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഇപ്പോഴും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും എല്ലാ ആഴ്ചയിലും ഒരുദിവസം ഒരുമിച്ച് ഉച്ചഭക്ഷണം കഴി്‌യ്ക്കാറുണ്ടെന്നും എംപി വെളിപ്പെടുത്തി. മാത്രമല്ല ഇക്കാര്യങ്ങളെല്ലാം തന്റെ അറിവിലെത്തിച്ചതിന് ഇദ്ദേഹം മാധ്യമത്തോട് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications