കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡ്വേര്‍ഡ് ഇനി ഇത്തിരിക്കുഞ്ഞന്‍മാരുടെ രാജാവ്

  • By Ajith Babu
Google Oneindia Malayalam News

70cm-tall man dubbed world's shortest
ബൊഗോട്ട: കൊളിംബിയക്കാരനായ എഡ്വേര്‍ഡ് നിനോ ഹെര്‍നാന്‍ഡെസിനാണ് ഏറ്റവും ചെറിയ പുരുഷനെന്ന ബഹുമതി സ്വന്തം പേരിലാക്കിയത്. നിലവിലെ റെക്കോര്‍ഡുകാരനായ ചൈനയിലെ ഹെ പിങ്പിങ് മരിച്ചതിനെ തുടര്‍ന്നാണ് ഇരുപത്തിനാലുകാരനായ എഡ്വര്‍ഡ് കുഞ്ഞന്‍മാരിലെ രാജാവായത്.

സാധാരണ മനുഷ്യരെ പോലെ നടക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പുരുഷനായി എഡ്വേര്‍ഡിനെ ഗിന്നസ് ലോക റെക്കോര്‍ഡ് അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.

27.46 ഇഞ്ചാണ് ഇത്തിരിക്കുഞ്ഞന്റെ ഉയരം. ഇത്രയും കാലം ഒന്നാമതായിരുന്ന ഹെ പിങിപിങിന് 26 ഇഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പിങ്പിങ് അന്തരിച്ചത്.

ദക്ഷിണ ബൊഗാട്ടയിലെ ബൊസയിലാണ് എഡ്വേര്‍ഡ് താമസിക്കുന്നത്. പത്ത് കിലോ മാത്രമാണ് ഇയാളുടെ തൂക്കം.ജനിച്ചപ്പോള്‍ 1.5 ഭാരം ഉണ്ടായിരുന്ന മകന്‍ രണ്ട് വയസ്സിനു ശേഷം വളര്‍ന്നിട്ടില്ലെന്ന് എഡ്വേര്‍ഡിന്റെ മാതാപിതാക്കള്‍ പറയുന്നു.

ഇത്തിരിക്കുഞ്ഞനെ ബഹുമതിയും പേറി അധികകാലം എഡ്വര്‍ഡിന് നടക്കാനാവില്ല, 23 ഇഞ്ച് നീളമുള്ള നേപ്പാളുകാരന്‍ ഗഗേന്ദ്ര ഥാപ്പയാണ് എഡ്വേര്‍ഡിന് വെല്ലുവിളിയുയര്‍ത്തുന്നത്. ഒക്ടോബര്‍ 14ന് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നതോടെ റെക്കാര്‍ഡ് ഗഗേന്ദ്രയുടെ പേരിലാവും. പ്രായപൂര്‍ത്തിയായ പുരുഷനായി കണക്കാക്കുന്നത് പതിനെട്ടാം വയസ്സിലായതിനാല്‍ അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഗഗേന്ദ്ര,

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X