കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ പെരുച്ചാഴികള്‍ക്കായി പാലം

  • By Super
Google Oneindia Malayalam News

 Week in Pics: The News In Review Green Ferry Trips Around the World The Week In Animal Photos th top picks Safe Passage For Endangered Mice
ലണ്ടന്‍: ഒരെലിയെ കണ്ടാല്‍ അതിനെ ഏത് തരത്തില്‍ വകവരുത്താമെന്ന് ആലോചിക്കുന്നവരാണ് ജനങ്ങള്‍ പൊതുവേ. എന്നാല്‍ എലികള്‍ക്ക് നടക്കാന്‍വേണ്ടി മാത്രമായി ഒരു പാലം നിര്‍മ്മിക്കുക, കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ. ബ്രിട്ടനിലാണ് എലികള്‍ക്കായി പാലം നിര്‍മ്മിച്ചിരിക്കുന്നത്.

ഡോര്‍മൗസ് എന്ന ഒരിനം പെരുച്ചാഴിക്ക് സഞ്ചരിക്കാന്‍ നിര്‍മിച്ച പാലത്തിന്റെ ചെലവ് ഒന്‍പതു കോടി പൗണ്ടാണ് (647 കോടി രൂപ). 4.6 മൈലാണ് ഇതിന്റെ നീളം.

റോഡ് പണിയാന്‍ മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ ഇവയുടെ സഞ്ചാരപാത തടസ്സപ്പെടുത്തിയതിനാലാണ് 20 അടി ഉയരമുള്ള തടിത്തൂണുകളില്‍ പാലം നിര്‍മിച്ചത്. ചര്‍ച്ച് വില്ലേജ് ബൈപ്പാസിലെ ഗതാഗതത്തിരക്കും ഇതിനു കാരണമായി.

ചൊവ്വാഴ്ചയാണ് ഈ എലിപ്പാലം തുറക്കുക. സംഗതി വിചത്രമാണെങ്കിലും നികുതിദായകരുടെ പണം പാഴാക്കിയ വെല്‍ഷ് നിയമസഭക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

വംശനാശത്തിന്റെ വക്കിലാണത്രേ ഡോര്‍മൗസ് പെരുച്ചാഴികള്‍. യൂറോപ്യന്‍ യൂണിയന്‍ ആവാസവ്യവസ്ഥാ നിയന്ത്രണനിയമമനുസരിച്ച് ഇവര്‍ സംരക്ഷിത ജീവികളാണ്.

നിലത്തിറങ്ങാതെ മരത്തില്‍നിന്നു മരത്തിലേക്കാണ് ഇവയുടെ സഞ്ചാരം. ഉറങ്ങുക എന്നര്‍ഥമുള്ള ഡോര്‍മിര്‍ എന്ന ഫ്രഞ്ച് വാക്കില്‍നിന്നാണ് ഇവയ്ക്ക് ഡോര്‍മൗസ് എന്ന പേരുകിട്ടിയത്. ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും ഇവ ഉറങ്ങിത്തീര്‍ക്കുകയാണ്.

വെയ്ല്‍സില്‍ പൊതുവെ ഇവയുടെ എണ്ണം കുറവാണ്. ഈ സ്ഥിതി പരിഗണിച്ചാണ് ലാന്‍ട്രിസാന്റിനടുത്ത് പുതുതായി നിര്‍മിച്ച ചര്‍ച്ച് വില്ലേജ് ബൈപ്പാസിന് കുറുകെ ഇവയ്ക്ക് പാലം പണിതത്. കമ്പിവലകള്‍കൊണ്ട് പൊതിഞ്ഞാണ് പാലമുണ്ടാക്കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X