കല്ലെറിഞ്ഞ് കൊല്ലുന്നത് ക്രൂരത: വത്തിക്കാന്‍

കല്ലെറിഞ്ഞു കൊല്ലുന്നതു കിരാതമായ വധശിക്ഷാ രീതിയാണെന്ന് വത്തിക്കാന്‍ വക്താവ് റവ. ഫെഡറിക്കോ ലോംബാര്‍ഡി പറഞ്ഞു. കത്തോലിക്കാ സഭ വധശിക്ഷയെ പൊതുവില്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനില്‍ ശിക്ഷിക്കപ്പെട്ട സാക്കിനെ മുഹമ്മദി അഷ്തിയാനിയുടെ മോചനത്തിനു വത്തിക്കാന്‍ നീക്കം നടത്തുന്നതായി സൂചനയുണ്ട്. എന്നാല്‍, കത്തോലിക്കാസഭ നടത്തുന്ന നീക്കത്തോട് ഇസ്ലാമിക രാജ്യമായ ഇറാന്‍ അനുകൂലമായി പ്രതികരിയ്ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
നേരത്തേ, അഷ്തിയാനിക്ക് അഭയം നല്‍കാമെന്ന ബ്രസീലിന്റെ നിര്‍ദേശം ഇറാന്‍ തള്ളിയിരുന്നു. ഇറാനുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ബ്രസീല്‍. അഷ്തിയാനിയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയോട് അഭ്യര്‍ഥിക്കുമെന്ന് അവരുടെ മകന്‍ സാജദ് നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications