ദില്ലിയില്‍ റോഡ് യാത്ര വിഷമകരമാകുമെന്ന് യുഎസ്
ചെന്നൈ: കോമണ്‍വെല്‍ത്ത് ഗേംസിന് മുമ്പ് ഇന്ത്യയിലെ അമേരിക്കക്കാര്‍ക്കായി യു എസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ ദില്ലിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയും വിഷയം. ദില്ലിയിലെ യാത്ര വിഷമകരമായിരിയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
മാത്രമല്ല, ഒട്ടേറെ പേര്‍ ദില്ലിയില്‍ ഗേംസിനായി എത്തുന്നതുകൊണ്ട് പ്രത്യേക സുരക്ഷാ പരിശോധനകള്‍ ഉണ്ടായേയ്ക്കും. ഇത് യാത്ര വൈകിയ്ക്കാന്‍ കാരണമായേയ്ക്കും. റോഡുകളുടെ മോശമായ അവസ്ഥ അപകടങ്ങള്‍ക്ക് വരെ കാരണമാവാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുകാര്‍ വിദേശികള്‍ക്കായി ചില മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നേരത്തെ നല്‍കിയിരുന്നു. അതില്‍ പ്രധാന പൊതുസ്ഥലങ്ങളില്‍ വച്ച് സ്ത്രീപുരുഷന്മാര്‍ ചുംബിയ്ക്കരുതെന്നായിരുന്നു. ഇത്തരം വിക്രീയകള്‍ കാണിച്ചാല്‍ ഇന്ത്യാക്കാര്‍ തുറിച്ച് നോക്കും. അതില്‍ കൂസാതിരിയ്ക്കുക. കൂസലുണ്ടെങ്കില്‍ പരസ്യമായി ഇത്തരം വിക്രീയകള്‍ക്ക് ഒരുമ്പെടാതിരിയ്ക്കുക. ഇതായിരുന്നു പ്രധാന നിര്‍ദ്ദേശം.












Click it and Unblock the Notifications