വിപണി മേലോട്ട്, എന്നാല്‍ ഉന്മേഷം കുറവ്
മുംബൈ: സെപ്തംബര്‍ എട്ട് ബുധനാഴ്ച രാവിലെ ഓഹരി താഴോട്ടായിരുന്നു. തുടക്കത്തില്‍ സെന്‍സെക്സ് 77 പോയന്റുവരെ താണു. പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. നില മെച്ചപ്പെട്ടെങ്കില്‍ ചാഞ്ചാട്ടം അപ്രതീക്ഷിതമായ രീതിയിലായിരുന്നു.
സെന്‍സെക്സ് 18666.71 (+21.65)
നിഫ്ടി 5607.85 (+3.85)
റിലയന്‍സ്, ഐടിസി, ഒന്‍ജിസി തുടങ്ങിയവ ആവേശകരമായ പ്രകടനമല്ല വിപണിയില്‍ ബുധനാഴ്ച നടത്തിയത്.
രണ്ടാം ദിവസവും നിഫ്ടി 5600 ന് മുകളില്‍ അവസാനിച്ചു എന്നത് വിപണി ആവേശത്തോടെയാണ് കാണുന്നത്. അടുത്ത രണ്ട് മൂന്ന് മാസത്തേയ്ക്ക് വിപണിയില്‍ വന്‍ കയറ്റി ഇറക്കങ്ങള്‍ കാണാനാണ് സാദ്ധ്യത. അതിന് ശേഷം വിപണി ഉറച്ച നിലയിലായിരിയ്ക്കും.
വന്‍ കയറ്റി ഇറക്കങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത ഉള്ളതുകൊണ്ട് തന്നെ സാധാരണ നിക്ഷേപകര്‍ വിപണിയിലേയ്ക്ക് വരുന്നത് സ്വാഗതാര്‍ഹമായിരിയ്ക്കില്ല. ശരിയായ പഠനത്തിന് ശേഷമേ നിക്ഷേപം ഇപ്പോഴത്തെ വിപണിയില്‍ നടത്താന്‍ പാടുള്ളൂ.












Click it and Unblock the Notifications