Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലന്വേഷകര്‍ക്ക് ശുഭവാര്‍ത്ത; തൊഴിലവസരം കൂടും

ദില്ലി: നടപ്പു സാമ്പത്തിക വര്‍ശത്തില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. രണ്ട് പ്രമുഖ രാജ്യാന്തര ഏജന്‍സികളാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

തൊഴില്‍ സാധ്യതകള്‍ ഏറ്റവും കൂടുതലുണ്ടാവുക ഇന്ത്യയിലാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരിക്കുക ചൈനയാകും.

ഇന്ത്യന്‍ സാമ്പത്തികരംഗം കൈവരിച്ച വളര്‍ച്ചയും ആഗോളവിപണികളില്‍ ഉണര്‍വ് പ്രകടമായതും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്നാണു കണ്ടെത്തല്‍.

വിദേശരാജ്യങ്ങളിലും തൊഴില്‍ അവസരങ്ങള്‍ കൂടുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.വിദ്യാഭ്യാസ, പൊതുഭരണരംഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.

സേവനരംഗത്ത് 45ശതമാനവും ഇന്‍ഷുറന്‍സ് മേഖലയില്‍ 40ശതമാനവും , ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ് 34ശതമാനവും തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗതാഗതം, റീട്ടെയില്‍ എന്നീ രംഗങ്ങളിലും 22 ശതമാനം വീതവും പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെടും.അടുത്ത മൂന്നുമാസത്തിനുള്ളില്‍ തൊഴില്‍ സാധ്യതയില്‍ 38% വളര്‍ച്ചയും പ്രതീക്ഷിക്കുന്നുണ്ട്.

36 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 28 രാജ്യങ്ങളും അടുത്ത മൂന്നുമാസത്തിനുള്ളില്‍ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്.

നാലാംപാദത്തില്‍ ഏറ്റവും കൂടുതല്‍ അവസരം ഉണ്ടാവുക ചൈനയിലാണ്; 47%. തായ്‌വനില്‍ ഇത് 40 ശതമാനവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+