Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിയെ എന്‍ഐഎ ചോദ്യം ചെയ്തു

Thachankary
ദില്ലി: ഗള്‍ഫ് യാത്രാ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യംചെയ്തു.

ഗള്‍ഫ് പര്യടനത്തിനിടെ തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് തച്ചങ്കരിയെ ചോദ്യം ചെയ്തത്. എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചാദ്യംചെയ്യല്‍.

ഇന്ത്യയുടെ ഖത്തര്‍ അംബാസിഡര്‍ ദീപാ ഗോപാലന്റെ പ്രാഥമികമൊഴി രേഖപ്പെടുത്തിയ ശേഷമാണു തച്ചങ്കരിയെ ചോദ്യം ചെയ്തതെന്നാണു സൂചന. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കും.

മാസങ്ങള്‍ക്കു മുമ്പു നടത്തിയ ഗള്‍ഫ് യാത്രക്കിടെ തച്ചങ്കരി തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തി, ഭീകരബന്ധമുള്ള ചിലരെ സുരക്ഷിതമായി നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം ചെയ്തതായാണ് ആരോപണം.

ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു ഖത്തറിലെ ഇന്ത്യന്‍ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയം വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറി.

കേന്ദ്രം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാല്‍, രാജ്യാന്തരബന്ധമുള്ള കേസായതിനാല്‍ കേന്ദ്രംതന്നെ അന്വേഷിക്കണമെന്നു സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനു തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച തച്ചങ്കരി ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+