യുഡിഎഫിനെ നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗൗരിയമ്മയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് ഒട്ടും ഗുണം ചെയ്യില്ലെന്നും ലീഡര്‍ പറഞ്ഞു. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുരളി കോണ്‍ഗ്രസില്‍ നിന്ന് പോയതോടുകൂടി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് തരത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ ശരിയല്ല. അതിന് തെളിവാണ് ഗൗരിയമ്മയുമായുള്ള പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് യോഗവും കെപിസിസി നേതൃതയോഗവും ബുധനാഴ്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ കരുണാകരന്റെ നിര്‍ദ്ദേശം.












Click it and Unblock the Notifications