കള്ളനോട്ട്:കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അറസ്റ്റില്‍
കോഴിക്കോട്: മുസ്‌ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ.എം. അബ്ദു റൗഫിനെ കള്ളനോട്ട് കേസില്‍ അറസ്റ്റുചെയ്തു.
ഈ കേസില്‍ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. റൗഫിന്റെ ഓഫീസിലും വീട്ടിലും കേസുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പി്ന്നാലെയാണ് നടക്കാവ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് പ്രദേശത്ത് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ വിചാരണ നേരിടുന്നയാളാണ് റൗഫ്.
തഹസില്‍ദാരുടെ പേരില്‍ വ്യാജസീലുണ്ടാക്കി ഒപ്പിട്ട് 300 ഏക്കര്‍ ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ പലതവണ റൗഫിന്റെ ഓഫീസിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുയര്‍ന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സാക്ഷികളെ കൂറുമാറ്റുന്നതിന് പണംനല്‍കി സ്വാധീനിച്ചുവെന്നതടക്കം ഒട്ടേറെ ആരോപണങ്ങള്‍ റൗഫിനെതിരെ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications