Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോടിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല: ലാല്‍

Mohanlal
കൊച്ചി: സുകുമാര്‍ അഴീക്കോടിനെതിരെ മോശമായ പരാമര്‍ശമൊന്നും നടത്തിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാലിന്റെ വിശദീകരണം.

അഴീക്കോടിനെ പരാമര്‍ശിച്ച് മതിഭ്രമം എന്ന വാക്ക് മോഹന്‍ലാല്‍ ഉപയോഗിച്ചിട്ടില്ല. 'ഹാലൂസിനേഷന്‍' എന്ന വാക്കാണ് ഉപയോഗിച്ചത്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന തോന്നലിനെ കുറിക്കുന്നതാണ് പ്രസ്തുത പരാമര്‍ശം.

മോഹന്‍ലാല്‍ ദുബയിലല്ലാതിരുന്ന സമയത്ത് ദുബയില്‍ നിന്ന് വിളിച്ചതായാണ് സുകുമാര്‍ അഴീക്കോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെടുത്തിയാണ്് പ്രസ്തുത വാക്ക് ഉപയോഗിച്ചത്.

മോഹന്‍ലാല്‍ ഭാരവാഹിയായ താരസംഘടനയായ 'അമ്മ'യ്ക്കു വേണ്ടിയാണ് മാധ്യമങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. വ്യക്തിപരമായ നിലപാടല്ല മറിച്ച് സംഘടനയുടെ കാഴ്ചപ്പാടാണ് പറഞ്ഞത്.

വിവാദവിഷയങ്ങളുടെ സത്യാവസ്ഥ പൊതുനന്മയ്ക്കായി പ്രസിദ്ധീകരിക്കേണ്ടത് സംഘടനയുടെ പ്രതിനിധി എന്ന നിലയില്‍ ആവശ്യമായിരുന്നു- മറുപടിയില്‍ പറയുന്നു.

ഉത്തമവിശ്വാസത്തോടെ സത്യമായ പരാമര്‍ശം നടത്തുന്നത് മാനഹാനി എന്ന പദത്തിന്റെ നിര്‍വചനത്തില്‍ വരികയില്ല. സുകുമാര്‍ അഴീക്കോടിന് മാനഹാനിയോ അപകീര്‍ത്തിയോ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയിട്ടുമില്ല.

മോഹന്‍ലാലിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവങ്ങള്‍ക്കെതിരെ നഷ്ടപരിഹാര നടപടി എടുക്കാത്തത് പ്രായവും പ്രാഗത്ഭ്യവും പരിഗണിച്ചാണ്. ഈ സംയമന ശീലം ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നും മറുപടിയില്‍ പറയുന്നു.

മോഹന്‍ലാല്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് സുകുമാര്‍ അഴീക്കോടിന്റെ അയച്ച വക്കീല്‍ നോട്ടീസിന് അഡ്വക്കേറ്റ് രാംപ്രസാദ് ഉണ്ണി, അഡ്വക്കേറ്റ് കെ.ആര്‍ രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ മുഖേനയാണ് മോഹന്‍ലാല്‍ മറുപടി അയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+