പാലക്കാട്ടെ മുഴുവന്‍ ഷാപ്പുകളും പൂട്ടാന്‍ ഉത്തരവ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് എത്തുന്ന കള്ളില്‍ നല്ലൊരു ശതമാനവും പാലക്കാട് ചിറ്റൂരില്‍ നിന്നാണ്. ഈ കള്ളില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
വിഷമദ്യം മറ്റു ജില്ലകളിലേക്കും ഒഴുകുന്നുണ്ടെങ്കില്‍ അതു തടയുന്നതിനാണ് പാലക്കാട് ജില്ലയിലും ഷാപ്പുകള്‍ പൂട്ടുന്നതെന്ന് എക്‌സൈസസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
ഇതിനിടെ, വിഷക്കള്ള് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്. ചൊവ്വാഴ്ച കോട്ടയ്ക്കലില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications