കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ലോട്ടറി നിരോധിക്കില്ല: ഐസക്

  • By Lakshmi
Google Oneindia Malayalam News

Thomas Isaac
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി നിരോധിക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്ക്. നിയമവിധേയമായാണു ലോട്ടറി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ലോട്ടറി ഓര്‍ഡിനന്‍സ് അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഓര്‍ഡിനന്‍സിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ സംബന്ധിച്ച വിവാദം ശക്തമായപ്പോള്‍ സംസ്ഥാന ലോട്ടറികളും നിര്‍ത്തേണ്ടിവരുമെന്ന് ഐസക് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

ഇതിനിടെ സിക്കിം, ഭൂട്ടാന്‍ ലോട്ടറി നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു.

മുന്‍കൂര്‍ നികുതി വാങ്ങാമെന്ന് ഹൈക്കോടതി സിംഗിള്‍ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ ഹര്‍ജി നല്‍കിയത്.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഈ ലോട്ടറികളുടെ ഔദ്യോഗിക പ്രമോട്ടര്‍മാരാണോ എന്ന് അന്വേഷിച്ച് അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അതുവരെയാണ് നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X