ഗെയിംസ്: ഇന്ത്യയില്‍ കരുതല്‍ വേണമെന്ന് യുഎസ്
ചെന്നൈ: കോമണ്‍വെല്‍ത്ത് ഗേംസ് കാലത്ത് ഇന്ത്യയില്‍ എത്തുന്ന അമേരിക്കക്കാര്‍ക്ക് അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ്. തീവ്രവാദ ആക്രമണങ്ങളും ക്രമ സമാധാന പ്രശ്നങ്ങളും ഇന്ത്യയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സുരക്ഷിതം അല്ലെന്ന് തോന്നുണ്ടെങ്കില്‍ മടങ്ങി പോരാന്‍ ഓസ്ത്രേലിയ സര്‍ക്കാര്‍ നീന്തല്‍ താരങ്ങളോട് പറഞ്ഞിരുന്നു. അതിന് പിന്നാലേയാണ് യുഎസിന്റെ ഈ നിര്‍ദ്ദേശം. ഇന്ത്യയില്‍ താമസിയ്ക്കുന്ന അമേരിക്കക്കാരും ഗേംസ് നടക്കുന്ന സമയത്ത് ജാഗ്രത പാലിയ്ക്കണം. ഒക്ടോബര്‍ മൂന്നു മുതല്‍ 14 വരെയാണ് ദില്ലിയില്‍ കോമണ്‍ വെല്‍ത്ത് ഗേംസ് നടക്കുന്നത്.
ഏതെങ്കിലും ആക്രമണം നടക്കുമെന്ന് പ്രത്യേക രഹസ്യ വിവരമൊന്നും അമേരിയ്ക്കയ്ക്ക് കിട്ടിയിട്ടില്ല. പക്ഷേ ജനങ്ങളുടെ സുരക്ഷ കരുതിയാണ് ഈ മുന്നറിയിപ്പ്.
തീവണ്ടിയിലും വിമാനത്താവളങ്ങളിലും ബസിലും വച്ച് പോക്കറ്റടിയ്ക്കപ്പെടാനും സാധനങ്ങള്‍ നഷ്ടപ്പെടാനുമുള്ള സാദ്ധ്യതയും അമേരിയ്ക്ക ജനങ്ങളെ അറിയിയ്ക്കുന്നുണ്ട്. ടിയ്ക്കറ്റ് കിട്ടാനായും ഹോട്ടല്‍ മുറിയ്ക്കായും ഏജന്റുമാരുടെ സേവനം സൂക്ഷിച്ച് ഉപയോഗിയ്ക്കാന്‍ അമേരിയ്ക്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications