ബ്രോഡ്‍ബാന്റ് ഉപയോക്താക്കള്‍ ഒരുകോടിയാവുന്നു

ടെലകോം സേവന ദാതാക്കള്‍ 1.7 കോടി വരിക്കാരെയാണ് ജൂലൈ മാസം അധികമായി കണ്ടെത്തിയത്. ഇന്ത്യയില്‍ ഇപ്പോള്‍ ആകെ 65.24 കോടി ഫോണ്‍ ഉപയോക്താക്കളാണ് ഉള്ളത്. വയര്‍ലെസ് ഫോണ്‍ ഉപയോക്താക്കല്‍ ജൂലൈ മാസത്തില്‍ 2.66 ശതമാനം കൂടി. 63.55 കോടിയില്‍ നിന്ന് ഇത് 65.24 കോടിയായാണ് കൂടിയത്.
മൊബൈലും ലാന്‍ഡ് ഫോണും ഉള്‍പ്പടെ ആകെ ടെലഫോണ്‍ വരിക്കാരുടെ എണ്ണം ഇപ്പോള്‍ 67.169 കോടിയാണ് 58.17 ശതമാനമാണ് ഇപ്പോള്‍ ഇന്ത്യയിലെ ടെലി ഡെന്‍സിറ്റി. അതായത് 100 പേര്‍ക്ക് 58.17 ഫോണ്‍ ഉണ്ടെന്ന് അര്‍ത്ഥം.
മൊബൈല്‍ രംഗത്ത് ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് ഭാരതി എയര്‍ടെല്‍ ആണ്. 26 ലക്ഷം ഉപയോക്തളാണ് ഇവര്‍ക്ക് ലഭിച്ചത്. ഇവരുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 13.9 കോടിയാണ്. റിലയന്‍സ് 25 ലക്ഷം ഉപയോക്താക്കളെക്കൂടി കൂട്ടി ആകെ ഉപയോക്താക്കളുടെ എണ്ണം 11.3 കോടി ആക്കി.
ബിഎസ്എന്‍എല്‍, എം ടി എന്‍ എല്‍ എന്നിവയുടെ വയര്‍ലൈന്‍ ഉപയോക്താക്കള്‍ കുറയുകയാണ്. ജൂലൈ അവസാനം 3.61 കോടിയില്‍ നിന്ന് ഇത് 3.59 കോടിയായിട്ടുണ്ട്.












Click it and Unblock the Notifications