സെല്‍ഫോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്
ഹെല്‍സിങ്കി: മൊബൈല്‍ ഫോണ്‍ വിപണിയില്‍ വന്‍ കുതിപ്പാണെന്ന് റിസര്‍ച്ച് സ്ഥാപനമായ ഐഡിസി അഭിപ്രായപ്പെടുന്നു. ആപ്പിളിന്റെ ഐ ഫോണ്‍ 4 പോലുള്ള നൂതന ഉപകരണങ്ങളാണ് വിപണിയില്‍ വന്‍ പ്രീയം. ഇതു തന്നെയാണ് വിപണി പ്രതീക്ഷിച്ചതിലും കൂടുതല്‍ ഫോണുകള്‍ വില്‍ക്കാനാവുന്നതിന്റെ കാരണവും.
2010ല്‍ സ്മാര്‍ട്ട് ഫോണ്‍ വില്പന 44 ശതമാനം കൂടും എന്ന ഐഡിസിയുടെ ആദ്യത്തെ കണക്ക് അവര്‍ തിരുത്തി കുറിച്ചിരിയ്ക്കുകയാണ്. വില്പന 55 ശതമാനം കൂടുമെന്നാണ് ഐഡിസി അഭിപ്രായപ്പെടുന്നത്. സെല്‍ഫോണ്‍ വിപണിയുടെ മുന്നേറ്റം 12.6 ശതമാനമെന്നാണ് ഐഡിസി നേരത്തേ പറഞ്ഞത്. എന്നാല്‍ ഇത് 14.1 ശതമാനമായിരിയ്ക്കുമെന്ന് അവര്‍ തിരുത്തിയിരിയ്ക്കുന്നു.
2010 മാത്രമല്ല, 2011ലും വന്‍ സെല്‍ഫോണ്‍ വില്പനയായിരിയ്ക്കും നടക്കുക. 2011 ല്‍ സ്മാര്‍ട്ട് ഫോണ്‍ വില്പന 24.5 ശതമാനം കൂടുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications